വെറുതെ ഒരു ജീവിത അവലോകനം
ജീവിതം ഒരു തോണി പോലുലഞ്ഞ്, ഒരു ആഴകടലിന്റെ നടുക്ക് എങ്ങോട്ടെന്നില്ലാതെ നീങ്ങുമ്പോൾ. അറിയില്ലെനിക്ക് എന്റെ അവസാനം എന്തെന്ന്...!! സ്നേഹിച്ച പലരും നമ്മെ വിട്ട് അകലുമ്പോൾ, സ്നേഹം കിട്ടാൻ കൊത്തിച്ചവർക്ക് അത് കിട്ടാതെ വരുമ്പോൾ, സ്നേഹം എന്താണെന്നറിയാതെ അലയുമ്പോൾ, ജീവിതത്തിന്റെ ഓരോ നിമിഷവും നാം പാഴാക്കുന്നു. നീ നിനക്കുള്ളത് കൊടുക്കുക, അമിതമായി ഒന്നും ആഗ്രഹിക്കാതിരിക്കുക എന്ന് ജീവിതം പിന്നെയും പിന്നെയും പഠിപ്പിച്ചിട്ടും ആ പാഠപുസ്തകം അടക്കിവെച്ചിട്ട് പിന്നെയും നാം ആഗ്രഹങ്ങൾക്ക് പുറകെ ഓടുന്നു. അവസാനം നിരാശരായി ഒന്നും നേടാനാകാതെ ലോകത്തിൽ തന്നെന്നോരു വ്യക്തിത്വം ജീവിച്ചിരുന്നു എന്നതിന് തെളിവുകൾ ഒന്നും ബാക്കിവെക്കാതെ ഈ ലോകത്തോട് നാം വിട പറയുന്നു..
അക്ഷരങ്ങൾ കോർത്തിണക്കിയ ഹൃദയത്തിന്റെ ഭാഷ
--കനി
അക്ഷരങ്ങൾ കോർത്തിണക്കിയ ഹൃദയത്തിന്റെ ഭാഷ
--കനി
Comments
Post a Comment