എന്റെ ജീവിതം, ഒരു തിരിഞ്ഞുനോട്ടം.
കഴിഞ്ഞകാലാരംഭത്തിലേക്കുള്ളൊരു തിരിഞ്ഞുനോട്ടം....
തിരക്കുകളൊക്കെ കഴിഞ്ഞോന്നെഴുതണം എന്നത് കുറെ നാളത്തെ സ്വപ്നമാണ്. അല്ലെങ്കിലും നമ്മുടെ
സ്വപ്നങ്ങളൊക്കെ ഇങ്ങനെയാണ് നമുക്കു സാധ്യമായ പല സ്വപ്നങ്ങളും നമ്മുടെ തിരക്ക് മൂലം മാറ്റിവെക്കുന്നു. പിന്നീട് നമ്മൾ അതിനെ പറ്റി പരിഭവപ്പെടാറുമുണ്ട്. പിന്നെ പറഞ്ഞുവന്ന, കാര്യം, എഴുതാൻ സമയം കിട്ടാഞ്ഞിട്ടല്ല, "മടി...." അതുതന്നെ കാരണം. ആധുനികവാർത്താവിനിമയസംസ്കാരത്തിലടിമപ്പെട്ട് ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരുഫോണും ഇന്റെർനെറ്റ്പാക്കും ഫേസ്ബുക്കും മെസ്സെഞ്ചറും ഇൻസ്റ്റഗ്രാമും ഉണ്ടെങ്കിൽ ഊർജം തെല്ലും ചോരാതെ ഒരു ദിവസം മുഴുവൻ തള്ളിനീക്കാൻ സാധികുന്ന രീതിയിൽ എനിക്കും പരിണാമം സംഭവിച്ചിരിക്കുന്നു.
പെട്ടെന്നുണ്ടായ ബോധോദയത്തിൽ അക്ഷരക്കൂട്ടങ്ങളുടെ ലോകത്തിലേക് തിരിച്ചുവരാമെന്നു കരുതി കാര്യമായി എഴുത്തു തുടങ്ങിയപ്പോൾ, മനസിനെവ്യതിചലിപ്പിച്ചുകൊണ്ട്, എന്റെ ജീവിതത്തിൽ പ്രേത്യേകിച്ചൊരു കാര്യവുമില്ലാതെ വന്നുകയറിയ, ഇന്നെന്റെ ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായ ഫോൺ, കിണു കിണ കിണു കിണ എന്നെന്നെ മാടിവിളിക്കുന്നു...
എന്തു പറ്റി? കുറച്ചുപിൻകാലത്തേക് കണ്ണോടിക്കാൻ കഴിഞ്ഞ ദിവസം എന്റെ പ്രിയ സുഹൃത്ത് കാരണമായി. ഈ മാറ്റമെല്ലാം വന്നത് കഴിഞ്ഞൊരു 3, 4 വര്ഷങ്ങള്ക്കുള്ളിലാണെന്നോർക്കബോൾ, എനിക്കെന്നോട് തന്നെ പുച്ഛംതോന്നുന്നു. ജീവിതത്തിൽ ഒരുപാടുവീക്ഷണങ്ങളുണ്ടായിരുന്ന എനിക്കെന്തേ ഇങ്ങനൊന്നു മാറാൻ സാധിച്ചു ?ബന്ധങ്ങൾക്കൊരുപാട് മൂല്യംകൊടുത്തിരുന്ന ഞാനിന്നു പലരിൽ നിന്നുംഓടിയൊളിക്കുന്നുവോ എന്നൊരുതോന്നൽ. സമൂഹത്തിൽ സംസാരിക്കുമ്പോൾ മുതിർന്നവരെ ബഹുമാനിച്ചിരുന്ന ഞാൻ, ഇന്ന് ഏറ്റവും തരംതാഴ്ന്ന സംസാരിക്കുന്നുവോ എന്നൊരുതോന്നൽ. ആത്മീയസുഖമനുഭവിച്ചിരുന്ന എന്റെ മനസിനെ മരവിപ്പിച്, ശാരീരികസുഖംതേടുന്ന ഒരു കാട്ടാളനായി ഞാനും മാറുന്നുവോയെന്നൊരു തോന്നൽ. ജീവിതാരംഭത്തിൽ എടുത്ത പല തീരുമാനങ്ങളും ഇന്നെന്റെ മുന്നിൽ പകുതിയെഴുതിവെച്ച കവിത പോലെ നിൽകുമ്പോൾ, പൂർതീകരിക്കാനാവാത്ത ഒരു പുസ്തകമായി തീരുമോയെൻറെ ജീവിതമെന്ന ആശങ്ക എന്നെ വിഴുങ്ങുന്നു. ആത്മീയതയിലധിഷ്ഠിതമായി ഉറച്ചുനിന്നയെന്റെ ബാല്യം; അതിരാവിലെയുള്ള പള്ളിയിൽ പോക്കുന്നതും കൊന്തചൊല്ലി വിദ്യാലയത്തിൽ പോകുന്നതും കൂട്ടുകെട്ടിലൊന്നും പെടാതെ അപ്പന്റെയുമ്മയുടെയും സഹോദരങ്ങളുടെയും കണ്ണിലുണ്ണിയായി എന്നുമവരോടൊപ്പമിരുന്നതുമെല്ലാം ഇന്നോർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന നല്ലകാലസ്മരണ..എന്തുരസമായിരുന്നു അന്നത്തെ എന്റെ ജീവിതം.... തുള്ളിച്ചാടി നടന്നിരുന്ന പശുവിൻകുട്ടിയോടൊപ്പം തിമിർത്തു മറിഞ്ഞതും.. പശുവിനുള്ള തീറ്റതേടി അയൽവക്കത്തെ പറമ്പിൽ പോയതും.. പശുവിനെ കറക്കാൻ ആദ്യമായി അമ്മയോടൊപ്പം നടന്നതും ഇന്നുമോർമകളിൽ തെളിഞ്ഞുനിൽകുന്നു .. കോഴികുഞ്ഞു വിരിഞ്ഞൊന്നറിയാൻ പൊക്കിനോക്കിയപ്പോൾതള്ളക്കോഴിയുടെ കൊത്തു കൊണ്ടതും.. ജീവിതം മുഴുവൻ ഞങ്ങളുടെ കാവലാളായി, പെട്ടെന്നൊരുദിവസം എങ്ങോപോയി മറഞ്ഞ ഞങ്ങളുടെ ഡോളിയെന്ന നയികുട്ടിയും .. അറിയാതെ ഞങ്ങളുടെ ജീവിതത്തിലേക്കു കടന്നുവന്ന ഇക്രുവെന്ന കട്ടുമുയലും .. കിണറ്റിൽ കിടന്ന വരാൽക്കുഞ്ഞിന് തീറ്റതേടി പറമ്പിൽ നടക്കുന്നതുമെല്ലാം ഇന്നലെ കൊഴിഞ്ഞുവീണ ഓർമകൾമാത്രം ... വേനലവധിക് വീട്ടിൽവരുന്ന എന്റെ പ്രിയ സ്വന്തക്കാരുമൊന്നിച്ചു പഴുക, സാറ്റ്, ക്രിക്കറ്റ്, ആശാൻ കോല് തുടങ്ങി ധരാളം കളികൾ ഞങ്ങൾക്ക് സ്വന്തമായുണ്ടാരുന്നതും... രാവിലെ തന്നെയെഴുനേറ്റു മാങ്ങപറിക്കാൻപോകുന്നതും അതുപോളിച്ചു വാശിക്കുക്കഴിക്കുന്നതുമെല്ലാം മനസില്തെളിഞ്ഞുനിൽകുന്നു.. തേൻ വരിക്കയിൽ കയറി ചക്കയിട്ട് പഴുപ്പിച് ഇരിഞ്ഞുകഴിക്കുന്നതോർക്കുമ്പോൾ ഇപ്പോഴും വായിൽവെള്ളമൂറുന്നു.. വീട്ടിൽത്തന്നെ നട്ടുവളർത്തിയ സപ്പോട്ടമരത്തിൽ നിനാദ്യം കിട്ടിയ സപ്പോട്ടക ഞങ്ങൾ മൂന്നുപേരുമൊരുപോലെ ഭാഗിച്ചുകഴിച്ചതിന്റെ ഒരുമനസുഖം.. പള്ളിമേടയുടെ മുൻപിലുള്ള സപ്പോട്ടമരത്തിൽ നിന്നു പിഞ്ച് കാ പറിച്ചതിന്റെ ചുന കല്ലിട്ടുരച് ആ ഒരു ചവർപ്പും മധുരവും കൂടി കഴിച്ചതിന്റെ രസമൊന്നു വേറെതന്നെയായിരുന്നു.. അങ്ങയിരുനൊരുദിവസം വീട്ടിലെ ചെറി ചെടിയിൽ മൊട്ടിട്ടു, പൂവിരിഞ്ഞു, കയായി, ചുവന്നുതുടുത്തു നിൽക്കുന്നത് കണ്ടുകൊതിയൂറി കഴിച്ചപ്പോപുളിച്ചു തലചെകിടിച്ചുപോയതും അയൽവക്കത്തെ പറമ്പിലെ ഞാവല്പഴം പറിച്ചതുകഴിച്ചു നീലനിറമായി മാറിയ നാക്കു കണ്ണാടിനോക്കി രസിച്ചതും ഒരുപകൽപോലെ തെളിഞ്ഞു നില്കുന്നു. ഇതൊക്കെ പറയുബോൾ ഒഴിച്ചുകൂടാൻപറ്റാത്തൊന്നാണ് കൂട്ടുകാരുമൊത്തു നെല്ലിക്കയും റൂബികയുമൊക്കെ കഴിച്ചത്... ഹാ എന്തൊരു രാസമാരുന്നു ആ നാളുകൾ... ഞങ്ങളുടെ പ്രധന വിനോദം കുട്ടിയും കോലും, ഫുട്ബാളുമായിരുന്നു, കൂടാതെ തീപ്പട്ടിപ്പടം വെച്ചുള്ള സെറ്റ് കളിയും ഓടിപിടുത്തവും കുറുക്നുകോഴിയും എല്ലാം ഞങ്ങൾക്ക് സ്വന്തം..കൂട്ടുകാരുമൊത്തുള്ള 3 സഹവാസ ക്യാമ്പ്; നന്നേ ചെറുപ്പത്തിൽ വീട്ടുകാരെ വിട്ടുപിരിഞ്ഞു കൂട്ടുകാർ മാത്രമായ 3 ദിവസത്തെ പരുപാടി... ആ അറിവുകൾ ഏറെ കൗതുകജനകമായിരുന്നു... വാനനിരീക്ഷണത്തിലൂടെ കണ്ട വേട്ടക്കാരനും , നക്ഷത്രങ്ങളും, ഗൃഹങ്ങളും എല്ലാം അറിവിന്റെ ലോകത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നു. പിന്നെയുള്ള പക്ഷിനിരീക്ഷണത്തിലൂടെ എത്രയോ തരം പക്ഷികളെയാണ് ഞങ്ങൾകണ്ടതെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല .. കൃഷിയുടെ ബാലപാഠം തുടങ്ങിയതുമിവിദ്യാലയത്തിൽ നിന്നായിരുന്നു.. അന്ന് സ്വന്തമായൊരു ചെറു പയറുതൊട്ടവും ചീരത്തോട്ടവും കോവലത്തോട്ടവും മത്തങ്ങയും ഉണ്ടായിരുന്നുവെന്നു പറയുമ്പോൾ ഇന്നും മസിലോരാനന്ദം..കലാലയജീവിതത്തിന്റെ പടവുകളിൽ ഒരുപാടു നല്ല ഓർമ്മകൾ പിന്നെനയും ഒളിഞ്ഞിരിക്കുന്നു .. പറയാനൊത്തിരിയുണ്ട്... പക്ഷെ ആധുനിയവത്കരണത്തിൽ പെട്ടു നാടിനോടും നാട്ടുകാരോടും വിട ചൊല്ലി കോര്പറേഷനുകളുടെചുവരുകൾക്കുള്ളിലൊതുങ്ങി കൂടുന്ന ജീവിതം നയിക്കുമ്പോൾ ഞാൻ മറന്നു പോയ പലതുമുണ്ടെനൊരു നഷ്ടബോധം എന്നിലേവിടയോ വേരുറപ്പിക്കുന്നു .. എന്റെ ബാല്യമെന്നെ കളിയാക്കി ചിരിക്കുന്നുവോ എന്നൊരു തോന്നൽ . . ഇതിനെല്ലാമൊപ്പം ഞാൻ മറന്നുപോയൊരുകാര്യമുണ്ട്.... എന്റെ സംസ്കാരം... ഇന്നത് വളരെയധികം മാറിയിരിക്കുന്നു... തിരിച്ചുപോകാനൊരു വെമ്പലുണ്ട് മനസ്സിൽ.. അതുമൊരുസ്വപ്നമാത്രം . സാധ്യമായ ഒരു സ്വപ്നം...
--കനി

Comments
Post a Comment