മാറുന്ന ലോകവും മനുഷ്യനും..!!
ആർക്കാണ് സത്യത്തിൽ മാറ്റം സംഭവിക്കുന്നത്, ലോകത്തിനോ അതോ അതിൽ വസിക്കുന്ന മനുഷ്യനോ.? എല്ലാം നേടിയവൻ എന്ന് നാം അഹങ്കരിക്കുന്നു, സത്യത്തിൽ നാം എന്താണ് നേടിയത് കണ്ടുപിടുത്തങ്ങളുടെ രാജാവ്, ഹേ മനുഷ്യ, നിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യാനെ മുരുടനാകുകയും ലോകത്തെ നശിപ്പിക്കുകയുമല്ലേ ചെയ്യുന്നത്.?? ഇന്ന് നമ്മുക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്, വസ്ത്രം, ഭക്ഷണം, പാർക്കാൻ ഇടം, സഞ്ചരിക്കാൻ വാഹനങ്ങൾ. ഇവയെല്ലാം നമ്മെ സമ്പന്നരാകുന്നുവെങ്കിലും, സ്നേഹത്തിന് പകരം അക്രമം അഴിച്ചുവിടുന്ന കാട്ടാളന്മാരായി നമ്മൾ മാറിയിരിക്കുന്നു. കാര്യസാധ്യത്തിന് എന്ത് നെറികെട്ട വഴിയേ സഞ്ചരിക്കാനും നമ്മൾ തയ്യാറായിരുന്നു. കപട മുഖമുടിയാണിഞ്ഞ, ഇരുളിൽ പതുങ്ങിയിരുന്ന് സഹ ജീവികളെ വേട്ടയാടുന്ന ചെന്നയയായി നമ്മൾ മാറിയിരിക്കുന്നു. എന്നിലെ ഞാൻ എന്ന മനുഷ്യനെ ഉരിഞ്ഞെറിഞ്ഞ് ആസക്തി നിറഞ്ഞ ഒരു കപട സന്യാസിയുടെ വേഷം നമ്മൾ അണിഞ്ഞിരിക്കുന്നു. കൂടെ നിൽക്കുമ്പോൾ വാനോളം പുകഴ്ത്തുകയും അസാന്നിധ്യത്തിൽ കുറ്റം പറഞ്ഞ് അതിൽ ആനാദം കണ്ടെത്തുന്ന പരദൂഷണക്കാരായി നമ്മൾ മാറിയിരിക്കുന്നു. എന്ത് പറ്റി നമ്മൾ ഓരോരുത്തർക്കും..
പ്രതികരണശേഷിയും വികാരങ്ങളും നഷ്ടപെട്ട ഒരു നശിച്ച തലമുറ.. നരഭോജിയായി സ്വന്തം സഹോദരനെ പോട്ടെ സ്വന്തം കുഞ്ഞിനെ പോലും കൊല്ലാൻ മടിക്കാത്ത മനുഷ്യൻ. എവിടെയും കാമാസക്തിയിൽ ചുറ്റും നോക്കുന്ന കഴുകക്കണ്ണുകൾ. എവിടെയും അക്രമവും പീഡനവും. ഈ തലമുറയിൽ ജനിച്ചുപോയത് ഒരു ശാപമായോ..??
സോഷ്യൽ മീഡിയയുടെ വളർച്ച മനുഷ്യനെ യാത്രികനാക്കുന്നുവോ.? മനസുതുറന്ന് സംസാരിക്കാൻ നമ്മൾ മറന്നിരിക്കുന്നു. സോഷ്യൽ മീഡിയകൾ വളർത്തിയെടുത്ത ഇമോജികളാണ് നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്നത്. ചിരിക്കാൻ നമ്മൾ മറന്നിരിക്കുന്നു..
മാറ്റുവെക്കൂ ഈ കപട മുഖങ്ങളെ.. മനസുതുറന്ന് സംസാരിക്കൂ... സഹാജരെ അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കൂ.. ശപിക്കപ്പെട്ട തലമുറയെന്ന പഴി നമ്മിൽ വീഴാതിരിക്കട്ടെ..
--കനി
Comments
Post a Comment