മാന്ദ്രികച്ചെപ്പ്

രാത്രിയുടെ യാമങ്ങൾക്ക് നീളം കൂടുന്നത്പോലെ. എത്രയും വേഗം നേരം പുലരാൻ അയാൾ ആഗ്രഹിച്ചു. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ പറ്റുന്നില്ല, ആ രാത്രിയിൽ അയാൾ ശരിക്കും ഒറ്റപെടുകയായിരുന്നു. സ്വന്തമെന്ന് തൻ കരുതിയ, പൊന്നുപോലെ നോക്കിയ അവൾ,!! അവർ രണ്ടുപേരും സ്വന്തം ഇഷ്ടപ്രകാരം, വളരെ സങ്കടത്തോടെ പിരിയുകയാണ്. എല്ലാം വളരെ പെട്ടന്നായിരുന്നു. കേൾക്കുന്നവർക്ക് തമാശയായി തോന്നാം. എന്നാൽ പരസ്പരം അറിയുന്നവർക്ക് കാര്യങ്ങൾ പെട്ടന്ന് മനസ്സിലാകും. ഉള്ളിൽ കരയുകയാണെകിലും, അയാൾ ചിരിക്കുകയാണ്. അയാളുടെ ദുഃഖത്തിൽ പങ്കുചേരാൻ ആരുമില്ല, പരിഹസിക്കാൻ ധാരാളം ആളുകളും!!
അവളെ പിരിയുക അസാധ്യമാണ്, പക്ഷെ തന്നെ ചതിക്കാത്ത, തന്നെ മനസ്സറിഞ്സ്നേഹിച്ച, എല്ലാ അവസരണങ്ങളിലും തന്നോടൊപ്പം ചേർന്ന് നിന്ന ആ നിഷ്കളങ്കയായ പെൺകുട്ടിക്ക്, ജീവിതത്തിൽ തന്നാലാകും വിധം സന്തോഷം നല്കാൻ അയാൾ ആഗ്രഹിച്ചു.
ജീവിതയാത്രയുടെ ഇടവഴിയിൽ ഒരുമിച്ച് അവർ ഒരുമിച്ച് യാത്ര തുടങ്ങി. ഒരുപാട് മധുരം നിറഞ്ഞ ഓർമ്മകൾ, പരസ്പരം അറിഞ്ഞ നിമിഷങ്ങൾ, താരാട്ട് പാടി ഉറങ്ങിയ രാത്രികൾ, അവൾ കരയുമ്പോൾ അദൃശ്യമായ അന്ധകാരത്തിൽ അവളെ മാറോട് ചേർത്തുനിർത്തി അവളെ തലോടി നിമിഷങ്ങൾ, അവളുടെ കുസൃതിനിറഞ്ഞ ചിരിയും, അമ്മയുടെ പോലുള്ള വാത്സല്യവും, സന്തോഷം നിറഞ്ഞ നിമിഷങ്ങളും ഇനിയില്ല!!
തങ്ങൾ തമ്മിൽ ആസ്വദിച്ച ആ മധുരനിമിഷങ്ങൾ ഒറ്റ രാത്രികൊണ്ട് അവസാനിക്കുകയാണ്. അടുത്ത ജന്മം എന്ന ഒരു അവസരം ലഭിക്കുകയാണെകിൽ, അവളോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ഒരു അവസരം ലഭിക്കണേയെന്ന് അയാൾ തീവ്രമായി ആഗ്രഹിക്കുന്നു!!
മനോവ്യഥ മുറ്റിനിൽക്കുമ്പോൾ ആ അനുഭവം അയാളുടെ കണ്ണുകളിലൂടെ കണ്ണുനീര്തുള്ളിയുടെ രൂപത്തിൽ പെയ്തിറങ്ങി.
"സഖി നിന്നെ പിരിയുക അസാധ്യമാണെകിലും
പിരിയാതെ വയ്യിനി ജീവിതവീഥിയിൽ!!
അവസാനമായി നൽകുവാനെന്നിൽ
ഒരുപിടി സുന്ദര ഓർമകൾ മാത്രം!!
മറക്കില്ലൊരിക്കലും നാം തമ്മിൽ ചേർന്നതും,
നാം അനുഭവിച്ചതാം മാന്ദ്രികച്ചെപ്പും"

(കനി)


Comments

Popular posts from this blog

മാറുന്ന ലോകവും മനുഷ്യനും..!!

പ്രണയം

വെറുതെ ഒരു ജീവിത അവലോകനം