ചിന്തളുടെ ഒരു യാത്ര...

ഒരിക്കൽ ഒരു യാത്ര വേളയിൽ ഞാൻ എന്റെ ജീവിതത്തെപ്പറ്റി ചിന്തിക്കികയായിരുന്നു.... ഈ യാത്ര എങ്ങോട്ട്.? എല്ലാം മറക്കാൻ ഉള്ള ഒരു യാത്രയാണ് ജീവിതം.. ഒന്നും നമ്മിടെ സ്ഥിരമായി നമ്മോടൊപ്പം ഉണ്ടാവുകയില്ല... പിന്നെ നാം ആഗ്രഹിക്കുന്നത് നമ്മുടെ കൂടെ ഉണ്ടാകണം എന്നത് നമ്മുടെ ദുരാഗ്രഹം... നമ്മിൽ വന്നുചേരുന്ന എല്ല സൗഭാഗ്യങ്ങളും ഒരിക്കൽ നമ്മിൽ നിന്ന് എങ്ങോ പോയിമറയും എന്ന സത്യം, സ്വന്തം അനുഭവങ്ങൾ പഠിപ്പിച്ചുതന്ന വലിയ ജീവിത സത്യമാണ്... പെട്ടന്ന് ഒരു ദിവസം ജീവിതത്തിൽ വന്നുചേർന്ന സൗഭാഗ്യങ്ങൾ മുതൽ കുറെ നാൾ കൂടെ ഉണ്ടായിരുന്ന പലകാര്യങ്ങളും നമ്മില്നിന്ന് വിട്ടകലുമ്പോൾ ഏതാനും നിമിഷത്തേക്ക് ആകെ ഒരു ശൂന്യത. ഈ ലോകത്തിൽ എന്ത് എന്തിന് എങ്ങോട്ട് എന്ന പല ചോദ്യങ്ങളുമായി ദിശയറിയാതെ കുറെ നേരം. കണ്ണിൽ കേറിയ കൂരിരുട്ടിൽ തപ്പിതടഞ്ഞ് പലവട്ടം വീണത് ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു... പക്ഷെ എല്ല വീഴ്ച്ചകുകളുടെയും അന്ധ്യം വളരെ മനോഹരമായി മാത്രമേ എനിക്കെ ഇപ്പൊ ചിന്തിക്കുമ്പോൾ തോന്നിയിട്ടുള്ളൂ.. ജീവിതത്തിൽ അര്ഹിക്കാത്തത് ആഗ്രഹിക്കുമ്പോളും... ലഭിക്കുമ്പോളും... അവ ശാശ്വതമല്ല എന്ന സത്യം മനസിലാക്കാൻ വൈകിയോ എന്ന ഒരു വലിയ തിരിച്ചറിവ്.

--കനി

Comments

Popular posts from this blog

മാറുന്ന ലോകവും മനുഷ്യനും..!!

പ്രണയം

വെറുതെ ഒരു ജീവിത അവലോകനം