പ്രണയം
ജീവിതത്തിൽ ഒരിക്കലെങ്കിലും മനസ്സിൽ പ്രണയിക്കാത്തവരുണ്ടൊ..?? പ്രണയം ഒരു ലഹരിയാണ്..!! കളങ്കമില്ലാത്ത പരിശുദ്ധപ്രണയം അനുഭവിച്ചവർക്ക് എന്നും അത് വസന്തകാലമാണ്, എന്നും പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ഭംഗിയേറിയ ഒരു വസന്തകാലം..!!
പ്രണയം നമ്മെ മത്തുപിടിപ്പിക്കുന്നു, തലക്കുപിടിച്ച പ്രണയം എന്നൊക്കെ പറഞ്ഞുകേട്ടിട്ടില്ലേ..?? അതേ, അത് സത്യമാണ്.. മറ്റൊരു ലഹരിക്കും നൽകാൻ കഴിയാത്ത ഒരു അനുഭൂതിയാണ് പ്രണയം.. പ്രണയിക്കുമ്പോൾ നാം സ്വയം മറക്കുന്നു.. കണ്ണിൽ നമ്മുടെ പ്രണയിനിയുടെ മുഖം മാത്രം, എപ്പോളും അവളെപ്പറ്റിയുള്ള ചിന്ത, എപ്പോളും അവളെ കാണാൻ തോന്നും..അവളോടൊപ്പമായിരിക്കൻ തോന്നും.. അവളുടെ കണ്ണുകളിൽ നോക്കിയിരിക്കാൻ തോന്നും.. അവളും ഞാനും മാത്രമായ ഒരു ലോകം. ഒത്തിരി സ്വപ്നങ്ങൾ കൈമാറുന്ന ഒരായിരം നിമിഷങ്ങൾ.. കുഞ്ഞ് കുഞ്ഞ് പിണക്കങ്ങൾ ഈണക്കങ്ങൾ.. നാം അറിയാതെ നമ്മൾ കലാകാരന്മാരാകുന്ന വേളകൾ. അതേ, നമ്മൾ പ്രണയിക്കുമ്പോൾ ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയാണ്..
നമ്മൾ തന്നെ മെനഞ്ഞെടുക്കുന്ന ഒരു ലോകം. അതിൽ നമ്മൾ മാത്രം, ചെറുകുരുവികളെപോലെ പാറിപ്പറന്നാസ്വദിക്കുന്ന കുറെ ഏറെ നല്ല നിമിഷങ്ങൾ.. കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും കടന്നുപോകുന്ന രാത്രിയുടെ യാമങ്ങൾ. തനിച്ചാണെങ്കിലും എപ്പോളും കൂടെ അവളുണ്ടെന്ന തോന്നൽ.. ഉണർന്നപാടെ അവളുടെ കിളിമൊഴികൾ കേൾക്കാൻ കൊതിക്കുന്ന പ്രഭാതങ്ങൾ.. അമ്മയായും, കളിക്കൂട്ടുകാരിയായും, മകളെയും, പ്രണയിനിയായും അവൾ എപ്പോളും നമ്മോടൊപ്പം...
അതേ പ്രണയം ഒരു മായികലോകമാണ്.. നമ്മെ നാം അല്ലാതാക്കുന്ന ഒരു മായികലോകം.. (ചുമ്മ ഒരു നേരംപോക്കയി പ്രണയത്തെ കാണുന്ന ഒരു തലമുറയാണ് നമുക്കുചുറ്റും.. ആത്മാർഥ പ്രണയങ്ങൾ പലപ്പോളും വിജയിക്കണമെന്നില്ല.. പക്ഷെ ആ നല്ല നിമിഷങ്ങൾ എന്നും ഒരു പൂകാലമായി ഓർമയിൽ തെളിഞ്ഞുനിൽക്കും നാം മരിക്കുവോളം..)
"പ്രിയേ നീ കാത്തിരിക്കുക... നിൻ മാരൻ നിന്നിലേക്കെത്തുന്ന വസന്തകാലത്തിനായി."
--കനി
Comments
Post a Comment