എന്റെ ജീവിതം, ഒരു തിരിഞ്ഞുനോട്ടം.

കഴിഞ്ഞകാലാരംഭത്തിലേക്കുള്ളൊരു തിരിഞ്ഞുനോട്ടം.... തിരക്കുകളൊക്കെ കഴിഞ്ഞോന്നെഴുതണം എന്നത് കുറെ നാളത്തെ സ്വപ്നമാണ്. അല്ലെങ്കിലും നമ്മുടെ സ്വപ്നങ്ങളൊക്കെ ഇങ്ങനെയാണ് നമുക്കു സാധ്യമായ പല സ്വപ്നങ്ങളും നമ്മുടെ തിരക്ക് മൂലം മാറ്റിവെക്കുന്നു. പിന്നീട് നമ്മൾ അതിനെ പറ്റി പരിഭവപ്പെടാറുമുണ്ട്. പിന്നെ പറഞ്ഞുവന്ന, കാര്യം, എഴുതാൻ സമയം കിട്ടാഞ്ഞിട്ടല്ല, "മടി...." അതുതന്നെ കാരണം. ആധുനികവാർത്താവിനിമയസംസ്കാരത്തിലടിമപ്പെട്ട് ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരുഫോണും ഇന്റെർനെറ്റ്പാക്കും ഫേസ്ബുക്കും മെസ്സെഞ്ചറും ഇൻസ്റ്റഗ്രാമും ഉണ്ടെങ്കിൽ ഊർജം തെല്ലും ചോരാതെ ഒരു ദിവസം മുഴുവൻ തള്ളിനീക്കാൻ സാധികുന്ന രീതിയിൽ എനിക്കും പരിണാമം സംഭവിച്ചിരിക്കുന്നു. പെട്ടെന്നുണ്ടായ ബോധോദയത്തിൽ അക്ഷരക്കൂട്ടങ്ങളുടെ ലോകത്തിലേക് തിരിച്ചുവരാമെന്നു കരുതി കാര്യമായി എഴുത്തു തുടങ്ങിയപ്പോൾ, മനസിനെവ്യതിചലിപ്പിച്ചുകൊണ്ട്, എന്റെ ജീവിതത്തിൽ പ്രേത്യേകിച്ചൊരു കാര്യവുമില്ലാതെ വന്നുകയറിയ, ഇന്നെന്റെ ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായ ഫോൺ, കിണു കിണ കിണു കിണ എന...