പ്രണയം ഒരു വഴിത്തിരിവ്

 ജീവിതം എന്ന ഒരു വലിയ പാഠപുസ്തകം  നമ്മുടെ മുന്നിൽ തുറന്നിടുന്ന അധ്യായങ്ങൾ പലപ്പോളും നമ്മെ ആശ്ചര്യപെടുത്തുന്നു. നമ്മൾ പോലും പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചില വ്യക്തികൾ, നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.. ചിലപ്പോൾ തോന്നും നമ്മൾ ഇതിനൊന്നും ആർഹരല്ലെന്ന്... ആ വ്യക്തികളുടെ സാനിധ്യം നമ്മളിൽ ഉണ്ടാക്കുന്ന ഒരു ഊർജവും പ്രസരിപ്പും നമ്മെ ഉന്നതങ്ങളിൽ എത്തിക്കുന്നു.. അവർ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്.. നാം അറിയാതെ നമ്മുടെ മനസ്സിൽ കേറി പറ്റുന്ന ഓരോ ഇഷ്ടങ്ങൾ... ആ ഇഷ്ടങ്ങൾ നൽകുന്ന ഒരു സന്തോഷം നമ്മെ നാം അല്ലാതാക്കുന്നു... നമ്മിലെ കലാകാരനെയും, കൊച്ചുകുട്ടിയെയും, കാമുകനെയും, ഉത്തരവാദിത്തമുള്ള പുരുഷനെയും ഉണർത്തുന്നത് വളരെ പെട്ടന്നാണ്.. നാം പോലും അറിയാതെ നമ്മിലേക്കെ വന്നുചേരുന്ന നമ്മിലെ ഭാവമാറ്റം പലരുടെ ജീവിതത്തെയും സ്വാധീനിക്കുന്നു... അതിനാൽ ഈ പ്രണയം ഒരിക്കലും നഷ്ടപെടതിരിക്കട്ടെ... ഈ പ്രണയം ജീവിത അവസാനം വരെ നിലനിക്കാൻ പോകുന്ന ഒരു ഉടമ്പടിയായി മാറട്ടെ.. പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്നല്ല... അത് പലരുടെയും കണ്ണുതുറപ്പിക്കുന്നു എന്നതാണ് സത്യം.. സാധാരണ ജീവിതത്തിൽ നമ്മൾ നമ്മുടെ കണ്ണിലൂടെ മാത്രം കാര്യങ്ങളെ വീക്ഷിക്കുന്നു, എന്നാൽ പ്രണയിക്കുമ്പോൾ അതിന് മാറ്റം വരുന്നു.. സഹജീവികളെ പരിഗണിക്കാനും അവരുടെ സ്നേഹിക്കാനും പ്രണയം നമ്മളെ പ്രാപ്തരാക്കുന്നു..
ഈ മനോഹര പ്രണയം എന്നും നിലനിൽക്കട്ടെ.. എന്റെയും നിന്റെയും മരണം വരെ..

_കനി_

Comments

Popular posts from this blog

മാറുന്ന ലോകവും മനുഷ്യനും..!!

പ്രണയം

വെറുതെ ഒരു ജീവിത അവലോകനം