ചൂട് അസഹനീയമായി തുടങ്ങിയിരിക്കുന്നു.. പുറത്തേക്കൊന്ന് ഇറങ്ങി നടക്കാം എന്ന് വിചാരിച്ചപ്പോൾ ചുട്ടുപൊള്ളുന്ന വെയില്. സാദാരണ മേയ് മാസത്തിൽ പോലും എങ്ങനെ ചൂട് വരാറില്ലയിരുന്നു.. പക്ഷെ ഇപ്പോൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ അവസ്ഥ.. എന്തേ ആരും ഇതിനെ പറ്റി പ്രതികരിക്കുന്നില്ല.. പരിസ്ഥിതി സംരക്ഷകർ ഇവിടെ പോയി.. എങ്ങും വാടികരിഞ്ഞ ചെടികൾ മാത്രം. പലരും പലപ്പോളും മുന്നറിയിപ്പ് തന്നിട്ടും നമ്മൾ നമ്മുടെ പ്രകൃതിയോട് ചെയ്യുന്ന ചൂഷണം നിർത്തിയില്ല.. ഇനിയെങ്കിലും ഈ ചൂഷണം ഒന്ന് അവസാനിപ്പിക്കു.. ഒരു നല്ല നാളെയിക്കായി പടച്ചട്ട അണിഞ്ഞ് ഭൂമിദേവിയുടെ സംരക്ഷകരാവൂ.. തണൽ മരങ്ങൾ നാട്ടുവളർത്തു, ചെടികൾളെ വളരാൻ അനുവദിക്കൂ, മലിനീകരണം എല്ലാതാക്കൂ.. അങ്ങനെ വരും തലമുറയ്ക്കായി മലിനീകരണമുക്തവും സമാധാനപൂര്ണവുമായ പ്രകൃതിയെ സമ്മാനിക്കൂ.. --കനി
Posts
മഴയേ.... തൂമഴയേ...
- Get link
- X
- Other Apps

മഴ അന്നും ഇന്നും എന്നും ഒരു ആഘോഷമാണ്. ഒരു നല്ല മഴപെയ്യുമ്പോൾ മനസിൽ നാം അറിയാതെ ഒരു കാമുകനും കാമുകിയും ഒക്കെ ആകുന്നു. ഒരു മൂളിപാട്ടൊക്കെ പാടി മഴ ആസ്വദിക്കാത്തവർ വിരളം. ചന്നം പിന്നം പെയ്യുന്ന മഴയത്ത് ഓടികളിച്ച കുട്ടിക്കാല സ്മരണകൾ. പണ്ട് പള്ളിക്കൂടം വിട്ട് വീട്ടിലേക്കുള്ള നടത്തം, പാരഗോണ് വള്ളിചെരുപ്പ് മഴവെള്ളത്തിൽ ഒഴുക്കി വിടുന്നതും.. മഴനനനഞ് വീട്ടിൽ എത്തുമ്പോൾക്കും ഇട്ടിരിക്കുന്ന ഉടുപ്പിന്റെ പുറകിൽ മുഴുവൻ ചെളിതുള്ളികൾ. മഴയത്ത് പോപ്പികുടയും ജോണ്സണ് കുടയും കറക്കി കൂട്ടുകാരുടെ ദേഹത്തു വെള്ളം തെറിപ്പിച്ചതും. പള്ളികൂടത്തില്നിന്നും ഉച്ചക്കഞ്ഞി കുടിച്ചുകഴിഞ്ഞ്, ഓടുവഴി ഊർനിറങ്ങുന്ന വള്ളത്തിൽ പാത്രം കഴുകിയതും. സയൻസ് പഠനത്തിന്റെ ഭാഗമായി മഴവെള്ള മാപിനി ഉണ്ടാക്കിയതും.. മഴവെള്ളത്തിൽ തോണി ഉണ്ടാക്കി ഒഴുക്കി വിട്ടതും.. പറമ്പിൽ ഉറവ പൊട്ടുമ്പോൾ, അവിടെ വലിയ ഉറവ ഉണ്ടാകാൻ മണ്ണ് മാന്തി കുഴികൾ ഉണ്ടാക്കിയതും. ചൂണ്ടയും തോർത്തുമുണ്ടുമായി മീൻപിടിക്കാൻ പോയതും. പൂക്കയം പുഴ പാലം കവിഞ്ഞൊഴുകിയതും. ഈർപ്പമാണിഞ്ഞിരിക്കുന്ന ജനലിൽ പേര്എഴുതിയതും. പുതുമഴയുടെ ഗന്ധം ആസ്വദിച്ചതും. ചെറുമഴ പെയ്യുന്ന രാത്രിയിൽ മൂടിപ്പുതച്ചുക...
പ്രണയം ഒരു വഴിത്തിരിവ്
- Get link
- X
- Other Apps

ജീവിതം എന്ന ഒരു വലിയ പാഠപുസ്തകം നമ്മുടെ മുന്നിൽ തുറന്നിടുന്ന അധ്യായങ്ങൾ പലപ്പോളും നമ്മെ ആശ്ചര്യപെടുത്തുന്നു. നമ്മൾ പോലും പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചില വ്യക്തികൾ, നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.. ചിലപ്പോൾ തോന്നും നമ്മൾ ഇതിനൊന്നും ആർഹരല്ലെന്ന്... ആ വ്യക്തികളുടെ സാനിധ്യം നമ്മളിൽ ഉണ്ടാക്കുന്ന ഒരു ഊർജവും പ്രസരിപ്പും നമ്മെ ഉന്നതങ്ങളിൽ എത്തിക്കുന്നു.. അവർ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്.. നാം അറിയാതെ നമ്മുടെ മനസ്സിൽ കേറി പറ്റുന്ന ഓരോ ഇഷ്ടങ്ങൾ... ആ ഇഷ്ടങ്ങൾ നൽകുന്ന ഒരു സന്തോഷം നമ്മെ നാം അല്ലാതാക്കുന്നു... നമ്മിലെ കലാകാരനെയും, കൊച്ചുകുട്ടിയെയും, കാമുകനെയും, ഉത്തരവാദിത്തമുള്ള പുരുഷനെയും ഉണർത്തുന്നത് വളരെ പെട്ടന്നാണ്.. നാം പോലും അറിയാതെ നമ്മിലേക്കെ വന്നുചേരുന്ന നമ്മിലെ ഭാവമാറ്റം പലരുടെ ജീവിതത്തെയും സ്വാധീനിക്കുന്നു... അതിനാൽ ഈ പ്രണയം ഒരിക്കലും നഷ്ടപെടതിരിക്കട്ടെ... ഈ പ്രണയം ജീവിത അവസാനം വരെ നിലനിക്കാൻ പോകുന്ന ഒരു ഉടമ്പടിയായി മാറട്ടെ.. പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്നല്ല... അത് പലരുടെയും കണ്ണുതുറപ്പിക്കുന്നു എന്നതാണ് സത്യം.. സാധാരണ ജീവിതത്തിൽ നമ...
തീരുമാനം അത് നിങ്ങളുടെതാണ്..
- Get link
- X
- Other Apps

നീ ആരുടെകൂടെ, എങ്ങനെ ജീവിക്കണമെന്നൊക്കെ തീരുമാനിക്കേണ്ടത് നീയാണ്.!! അല്ലാതെ പലരുടെയും വാക്കുകേട്ട് നീ നിന്റെ ഇഷ്ടങ്ങളിൽ നിന്ന് ഓടിയകല്ലുമ്പോൾ, നീ നിന്റെ വ്യക്തിത്വം സ്വയം നശിപ്പിക്കുന്നു.!! നിന്നിലുള്ള വിശ്വാസവും.!! ഒരു നിമിഷം നിന്റെ ഹൃദയതുടിപ്പോന്ന് നിന്ന്പ്പോയാൽ തീരുന്നതെ, ഈ ലോകത്തിൽ നിനക്ക് സ്വന്തമായിട്ടുള്ളൂ.!! ഓർക്കുക, ആ ഹൃദയതുടിപ്പ് നിക്കുംവരെയും നീ നിനക്കായ് ജീവിക്കുക.!!! --കനി
എന്റെ ജീവിതം, ഒരു തിരിഞ്ഞുനോട്ടം.
- Get link
- X
- Other Apps

കഴിഞ്ഞകാലാരംഭത്തിലേക്കുള്ളൊരു തിരിഞ്ഞുനോട്ടം.... തിരക്കുകളൊക്കെ കഴിഞ്ഞോന്നെഴുതണം എന്നത് കുറെ നാളത്തെ സ്വപ്നമാണ്. അല്ലെങ്കിലും നമ്മുടെ സ്വപ്നങ്ങളൊക്കെ ഇങ്ങനെയാണ് നമുക്കു സാധ്യമായ പല സ്വപ്നങ്ങളും നമ്മുടെ തിരക്ക് മൂലം മാറ്റിവെക്കുന്നു. പിന്നീട് നമ്മൾ അതിനെ പറ്റി പരിഭവപ്പെടാറുമുണ്ട്. പിന്നെ പറഞ്ഞുവന്ന, കാര്യം, എഴുതാൻ സമയം കിട്ടാഞ്ഞിട്ടല്ല, "മടി...." അതുതന്നെ കാരണം. ആധുനികവാർത്താവിനിമയസംസ്കാരത്തിലടിമപ്പെട്ട് ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരുഫോണും ഇന്റെർനെറ്റ്പാക്കും ഫേസ്ബുക്കും മെസ്സെഞ്ചറും ഇൻസ്റ്റഗ്രാമും ഉണ്ടെങ്കിൽ ഊർജം തെല്ലും ചോരാതെ ഒരു ദിവസം മുഴുവൻ തള്ളിനീക്കാൻ സാധികുന്ന രീതിയിൽ എനിക്കും പരിണാമം സംഭവിച്ചിരിക്കുന്നു. പെട്ടെന്നുണ്ടായ ബോധോദയത്തിൽ അക്ഷരക്കൂട്ടങ്ങളുടെ ലോകത്തിലേക് തിരിച്ചുവരാമെന്നു കരുതി കാര്യമായി എഴുത്തു തുടങ്ങിയപ്പോൾ, മനസിനെവ്യതിചലിപ്പിച്ചുകൊണ്ട്, എന്റെ ജീവിതത്തിൽ പ്രേത്യേകിച്ചൊരു കാര്യവുമില്ലാതെ വന്നുകയറിയ, ഇന്നെന്റെ ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായ ഫോൺ, കിണു കിണ കിണു കിണ എന...