മഴയേ.... തൂമഴയേ...

മഴ അന്നും ഇന്നും എന്നും ഒരു ആഘോഷമാണ്. ഒരു നല്ല മഴപെയ്യുമ്പോൾ മനസിൽ നാം അറിയാതെ ഒരു കാമുകനും കാമുകിയും ഒക്കെ ആകുന്നു. ഒരു മൂളിപാട്ടൊക്കെ പാടി മഴ ആസ്വദിക്കാത്തവർ വിരളം. ചന്നം പിന്നം പെയ്യുന്ന മഴയത്ത് ഓടികളിച്ച കുട്ടിക്കാല സ്മരണകൾ. പണ്ട് പള്ളിക്കൂടം വിട്ട് വീട്ടിലേക്കുള്ള നടത്തം, പാരഗോണ് വള്ളിചെരുപ്പ് മഴവെള്ളത്തിൽ ഒഴുക്കി വിടുന്നതും.. മഴനനനഞ് വീട്ടിൽ എത്തുമ്പോൾക്കും ഇട്ടിരിക്കുന്ന ഉടുപ്പിന്റെ പുറകിൽ മുഴുവൻ ചെളിതുള്ളികൾ. മഴയത്ത് പോപ്പികുടയും ജോണ്സണ് കുടയും കറക്കി കൂട്ടുകാരുടെ ദേഹത്തു വെള്ളം തെറിപ്പിച്ചതും. പള്ളികൂടത്തില്നിന്നും ഉച്ചക്കഞ്ഞി കുടിച്ചുകഴിഞ്ഞ്, ഓടുവഴി ഊർനിറങ്ങുന്ന വള്ളത്തിൽ പാത്രം കഴുകിയതും. സയൻസ് പഠനത്തിന്റെ ഭാഗമായി മഴവെള്ള മാപിനി ഉണ്ടാക്കിയതും.. മഴവെള്ളത്തിൽ തോണി ഉണ്ടാക്കി ഒഴുക്കി വിട്ടതും.. പറമ്പിൽ ഉറവ പൊട്ടുമ്പോൾ, അവിടെ വലിയ ഉറവ ഉണ്ടാകാൻ മണ്ണ് മാന്തി കുഴികൾ ഉണ്ടാക്കിയതും. ചൂണ്ടയും തോർത്തുമുണ്ടുമായി മീൻപിടിക്കാൻ പോയതും. പൂക്കയം പുഴ പാലം കവിഞ്ഞൊഴുകിയതും. ഈർപ്പമാണിഞ്ഞിരിക്കുന്ന ജനലിൽ പേര്എഴുതിയതും. പുതുമഴയുടെ ഗന്ധം ആസ്വദിച്ചതും. ചെറുമഴ പെയ്യുന്ന രാത്രിയിൽ മൂടിപ്പുതച്ചുക...